ഞാന്‍ ചെയ്യുന്നത് തെറ്റാണോ?
അല്ല,എന്നതാണെന്‍റെ വിശ്വാസം.
പ്രിയപ്പെട്ടതിനുവേണ്ടി പ്രിയപ്പെട്ടവ -
തെജിക്കുമ്പോള്‍ ഉള്ളിലൊരു വേദന.
പക്ഷേ അ പ്രിയപ്പെട്ടതിനുവേണ്ടി ഞാന്‍
ഈ വേദനയെ സഹിക്കുന്നു .
ഇനി ചുറ്റും നിയന്ത്രണങ്ങളില്ല,
പ്രതിബന്ധങ്ങളില്ല.
തെളിഞ്ഞ ആകാശവും,
പരന്ന ഭൂമിയും മാത്രം.
പക്ഷേ എന്‍റെ മനസ്സിലെ മണിയൊച്ചകള്‍-
ഇനിയും അവസാനിച്ചിട്ടില്ല.
തിരിച്ചു വരുമ്പോള്‍ എന്‍റെ വാക്കുകള്‍ക്ക്.....
പഴയപോലെ മൂര്‍ച്ചയുണ്ടാകുമോ?
ഇല്ല ഒരിക്കലുമില്ല പക്ഷേ........
എന്‍റെ മനസ്സറിയുമ്പോള്‍......
അതിന്‍റെ മൂര്‍ച്ച ഇരട്ടിക്കുമെന്നൊരു വിശ്വാസം.
ആശയങ്ങളില്ലാത്തൊരു കൂട്ടം,
ആഗ്രഹങ്ങളില്ലാത്തൊരു കൂട്ടം.
മാറിപ്പോയി ചുറ്റുമുള്ളവര്‍ മാറിപ്പോയി.
കണ്ട് ചിരിച്ച് വിടപറയുന്നതിനിടയില്‍
ഒന്നുമില്ല,ഒരു തണുത്ത മനസ്സുപോലും .
കടമകള്‍ വാക്കുകളില്‍ ഒതുങ്ങുമ്പോള്‍,
ശക്തി തെളിയിക്കലിലൊതുങ്ങുമ്പോള്‍ .
എവിടെ മനുഷ്യന്‍ എവിടെ ബന്ധങ്ങള്‍.
ചുണ്ടിനും ചിരിക്കുമിടയിലൊളിപ്പിച്ച മൌനം പോലെ
വിരസം തന്നെ ജീവിതം.
കൂട്ടായ്മകള്‍ കൂട്ടപരാജയമാകുമ്പോള്‍
എനിക്ക് ഒരു എകാംഗ പോരാളി ആകേണ്ടി വരുന്നു.
അതെ ഒരു എകാംഗ പോരാളി .
2009 നവംബർ 9, തിങ്കളാഴ്‌ച
എന്നുമവന്‍ ഞെട്ടിയുണരാറുണ്ട്
എന്നുമാകുട്ടി പത്തുമണിക്ക്-
ഞെട്ടിയുണര്‍ന്നു കരയുമായിരുന്നു.
അവന്‍ എന്നും കണ്ട സ്വപ്നത്തിന്-
ഭീകര മുഖമായിരുന്നു.
സ്വപ്നത്തിലെ ആ ഭീകരത
എന്നും പത്തുമണിയോടെ-
അവന്‍റെ മുമ്പിലെത്തും.
അവന്‍ നോക്കിനില്‍ക്കെ-
ആ ഭീകരന്‍ അമ്മയുമായി ഏറ്റുമുട്ടും .
പിന്നീടെപ്പോഴോ പരാജിതനായി-
കട്ടിലില്‍ വീണുറങ്ങും.
അമ്മ അവനെ താരാട്ടുപാടിയുറക്കും .
രാവിലെ ഭീകരന്‍ ആയുധംവെച്ചു കീഴകങ്ങും.
ചെയിതതെറ്റുകള്‍ക്കെല്ലാം മാപ്പിരക്കും.
എന്നിട്ടും അന്നത്തെ രാത്രിയിലും അവന്‍-
ഞെട്ടിയുണര്‍ന്നു കരഞ്ഞു .
ഞെട്ടിയുണര്‍ന്നു കരയുമായിരുന്നു.
അവന്‍ എന്നും കണ്ട സ്വപ്നത്തിന്-
ഭീകര മുഖമായിരുന്നു.
സ്വപ്നത്തിലെ ആ ഭീകരത
എന്നും പത്തുമണിയോടെ-
അവന്‍റെ മുമ്പിലെത്തും.
അവന്‍ നോക്കിനില്‍ക്കെ-
ആ ഭീകരന്‍ അമ്മയുമായി ഏറ്റുമുട്ടും .
പിന്നീടെപ്പോഴോ പരാജിതനായി-
കട്ടിലില്‍ വീണുറങ്ങും.
അമ്മ അവനെ താരാട്ടുപാടിയുറക്കും .
രാവിലെ ഭീകരന്‍ ആയുധംവെച്ചു കീഴകങ്ങും.
ചെയിതതെറ്റുകള്‍ക്കെല്ലാം മാപ്പിരക്കും.
എന്നിട്ടും അന്നത്തെ രാത്രിയിലും അവന്‍-
ഞെട്ടിയുണര്‍ന്നു കരഞ്ഞു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
