2009 നവംബർ 9, തിങ്കളാഴ്‌ച

എകാംഗ പോരാളി

ഞാന്‍ ചെയ്യുന്നത് തെറ്റാണോ?
അല്ല,എന്നതാണെന്‍റെ വിശ്വാസം.
പ്രിയപ്പെട്ടതിനുവേണ്ടി പ്രിയപ്പെട്ടവ -
തെജിക്കുമ്പോള്‍ ഉള്ളിലൊരു വേദന.
പക്ഷേ അ പ്രിയപ്പെട്ടതിനുവേണ്ടി ഞാന്‍
ഈ വേദനയെ സഹിക്കുന്നു .
ഇനി ചുറ്റും നിയന്ത്രണങ്ങളില്ല,
പ്രതിബന്ധങ്ങളില്ല.
തെളിഞ്ഞ ആകാശവും,
പരന്ന ഭൂമിയും മാത്രം.
പക്ഷേ എന്‍റെ മനസ്സിലെ മണിയൊച്ചകള്‍-
ഇനിയും അവസാനിച്ചിട്ടില്ല.
തിരിച്ചു വരുമ്പോള്‍ എന്‍റെ വാക്കുകള്‍ക്ക്.....
പഴയപോലെ മൂര്‍ച്ചയുണ്ടാകുമോ?
ഇല്ല ഒരിക്കലുമില്ല പക്ഷേ........
എന്‍റെ മനസ്സറിയുമ്പോള്‍......
അതിന്‍റെ മൂര്‍ച്ച ഇരട്ടിക്കുമെന്നൊരു വിശ്വാസം.
ആശയങ്ങളില്ലാത്തൊരു കൂട്ടം,
ആഗ്രഹങ്ങളില്ലാത്തൊരു കൂട്ടം.
മാറിപ്പോയി ചുറ്റുമുള്ളവര്‍ മാറിപ്പോയി.
കണ്ട് ചിരിച്ച് വിടപറയുന്നതിനിടയില്‍
ഒന്നുമില്ല,ഒരു തണുത്ത മനസ്സുപോലും .
കടമകള്‍ വാക്കുകളില്‍ ഒതുങ്ങുമ്പോള്‍,
ശക്തി തെളിയിക്കലിലൊതുങ്ങുമ്പോള്‍ .
എവിടെ മനുഷ്യന്‍ എവിടെ ബന്ധങ്ങള്‍.
ചുണ്ടിനും ചിരിക്കുമിടയിലൊളിപ്പിച്ച മൌനം പോലെ
വിരസം തന്നെ ജീവിതം.
കൂട്ടായ്മകള്‍ കൂട്ടപരാജയമാകുമ്പോള്‍
എനിക്ക് ഒരു എകാംഗ പോരാളി ആകേണ്ടി വരുന്നു.
അതെ ഒരു എകാംഗ പോരാളി .

എന്നുമവന്‍ ഞെട്ടിയുണരാറുണ്ട്

എന്നുമാകുട്ടി പത്തുമണിക്ക്-
ഞെട്ടിയുണര്‍ന്നു കരയുമായിരുന്നു.
അവന്‍ എന്നും കണ്ട സ്വപ്നത്തിന്-
ഭീകര മുഖമായിരുന്നു.
സ്വപ്നത്തിലെ ആ ഭീകരത
എന്നും പത്തുമണിയോടെ-
അവന്‍റെ മുമ്പിലെത്തും.
അവന്‍ നോക്കിനില്‍ക്കെ-
ആ ഭീകരന്‍ അമ്മയുമായി ഏറ്റുമുട്ടും .
പിന്നീടെപ്പോഴോ പരാജിതനായി-
കട്ടിലില്‍ വീണുറങ്ങും.
അമ്മ അവനെ താരാട്ടുപാടിയുറക്കും .
രാവിലെ ഭീകരന്‍ ആയുധംവെച്ചു കീഴകങ്ങും.
ചെയിതതെറ്റുകള്‍ക്കെല്ലാം മാപ്പിരക്കും.
എന്നിട്ടും അന്നത്തെ രാത്രിയിലും അവന്‍-
ഞെട്ടിയുണര്‍ന്നു കരഞ്ഞു .

ഗുണ്ട

പാര്‍ട്ടിയുടെ കുടിലതന്ത്രത്തിലുറയുവാന്‍
രുധിരമ്മുണ്ണാന്‍ മുതിരുന്നവന്‍ ഞാന്‍ .
രാത്രിയുടെ ചടുലതയിലെന്നുമെന്‍-
വിയര്‍പ്പിന്‍റെ മുത്തുകള്‍ പൊഴിഞ്ഞിരുന്നു.
എന്നുമെന്‍ രാത്രികളില്‍ ഉടലില്ലാത്തലകള്‍
ഓംകാരനടനമാടിയെന്നെ തൊട്ടിലാട്ടി.
കൊടിയുടെ വര്‍ണ്ണം നോക്കിഞാന്‍ -
ഖദറില്‍ കളങ്ങള്‍ വരച്ചുകൂട്ടി.
കറുത്ത താളില്‍ കറുത്ത ലിപികളില്‍
വിധിയെന്‍റെ ജാതകം എഴുതിച്ചേര്‍ത്തു .
കൈരേഖയിലെ രാജയോഗം ഞാന്‍
ചുവന്ന മഷിയാല്‍ വെട്ടിത്തിരുത്തി .
നാലു ചുമരുകള്‍ക്കുള്ളില്‍ സ്ത്രീത്വം -
പലവട്ടം എന്നില്‍ അടിയറവെച്ചു .
മദ്യമെന്‍ നന്‍മ്മകളെ മുലയൂട്ടി
ലഹരിതന്‍ മടിതട്ടില്‍ ഉറക്കികിടത്തി.
ഒരമ്മതന്‍ ആര്‍ദ്രമാം മിഴികള്‍ക്കു മുന്നില്‍
എന്‍റെ കൊടുവാളുകൊണ്ടു ഞാന്‍
വീണ്ടുമൊരു ഖദറില്‍ കളംവരച്ചു .
ഒരു വേശ്യതന്‍ മാറില്‍ മതിക്കവെ
നാലഞ്ചു കാക്കികള്‍ കടകങ്ങളണിയിച്ചു
ലോക്കപ്പില്‍ കൊണ്ടുപോയി ആദരിച്ചു .
രാത്രിയുടെ മറവില്‍ ലാത്തിയുടെ ചൂടില്‍
രക്തമെന്‍ ദേഹത്തെ നനച്ചിരുന്നു.
ഒടുവില്‍ ലോക്കപ്പുമുറിതന്‍ കഴുക്കോലില്‍
എന്‍റെ ഉടല്‍നിര്‍ത്താതെ ആടിയുലഞ്ഞു .
പിറ്റേന്നു പത്രം വ്യാവസായവിപ്ളവം നടത്തി .
പ്രതിപക്ഷം എന്നെ രാഷ്ടീയ ആയുധമാക്കി .
ടെലിവിഷനുള്ളിലെ സൂട്ടണിഞ്ഞവന്‍
നിര്‍ത്താതെ മൊഴിഞ്ഞു ഗുണ്ട ഗുണ്ട.

2009 നവംബർ 4, ബുധനാഴ്‌ച

മുന്നില്‍ തെളിഞ്ഞ വഴികളുണ്ടായിരുന്നു.
അന്നു ഞാനാവഴികള്‍‍‍ കണ്ടതേയില്ല.
അറിഞ്ഞപ്പോഴേക്കും വഴിതെറ്റിപ്പോയിരുന്നു.
എന്നിട്ടും ആറോസാപ്പൂ എന്‍റെ സ്വന്തമായിരുന്നു.
തിരിഞ്ഞു നടന്നപ്പോഴേക്കും ,
ആവഴികളെവിടെയോ മാഞ്ഞുപ്പോയിരുന്നു .
ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് ....
കുഴിയില്‍ നിന്നും പടുകുഴിയിലേക്ക്......
പിന്നെയും എന്‍റെ വഴികള്‍ .........
എന്നിട്ടും ആറോസാപ്പൂ എന്‍റെ സ്വന്തമായിരുന്നു.
പിന്നീടെപ്പോഴോ ബന്ധുക്കള്‍‍ ചുറ്റും-
ബന്ധനം തീര്‍‍ത്തപ്പോള്‍‍, ആറോസാപ്പൂവിനെ എനിക്ക് നഷ്ടമായി.
അല്ല നഷ്ടപ്പെടുത്തേണ്ടി വന്നു.
നഷ്ടപ്പെടലുകളില്‍‍ ഒരു നഷ്ടം .