മുന്നില്‍ തെളിഞ്ഞ വഴികളുണ്ടായിരുന്നു.
അന്നു ഞാനാവഴികള്‍ കണ്ടതേയില്ല.
അറിഞ്ഞപ്പോഴേക്കും വഴിതെറ്റിപ്പോയിരുന്നു.
എന്നിട്ടും ആറോസാപ്പൂ എന്‍റെ സ്വന്തമായിരുന്നു.
തിരിഞ്ഞു നടന്നപ്പോഴേക്കും ,
ആവഴികളെവിടെയോ മാഞ്ഞുപ്പോയിരുന്നു .
ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് ....
കുഴിയില്‍ നിന്നും പടുകുഴിയിലേക്ക്......
പിന്നെയും എന്‍റെ വഴികള്‍ .........
എന്നിട്ടും ആറോസാപ്പൂ എന്‍റെ സ്വന്തമായിരുന്നു.
പിന്നീടെപ്പോഴോ ബന്ധുക്കള്‍ ചുറ്റും-
ബന്ധനം തീര്‍ത്തപ്പോള്‍, ആറോസാപ്പൂവിനെ എനിക്ക് നഷ്ടമായി.
അല്ല നഷ്ടപ്പെടുത്തേണ്ടി വന്നു.
നഷ്ടപ്പെടലുകളില്‍ ഒരു നഷ്ടം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ